നാട്ടില്‍ തിരിച്ചെത്തിയ ടീമിന് ലഭിച്ചത് മുട്ടയേറ് സ്വീകരണം
മോസ്കോ: ലോകകപ്പില് ജര്മനിയെ പുറത്തേക്കടിച്ച ശേഷം നാട്ടില് തിരിച്ചെത്തിയ ദക്ഷിണ കൊറിയന് ടീമിന് ലഭിച്ചത് മുട്ടയേറ്. ഗ്രൂപ്പ് ഘട്ടത്തില് പുറത്തായി ഇഞ്ചോണ് വിമാനത്താവളത്തിലിറങ്ങിയ ടീമംഗങ്ങള് ഫോട്ടോയ്ക്ക് പോസ് ചെയ്യവേയാണ് ആരാധകരില് ചിലര് കടുംകൈ കാട്ടിയത്. ചില ആരാധകര് താരങ്ങള്ക്കുനേരെ കുഷ്യനുകള് വലിച്ചെറിയുകയും ചെയ്തു.
എന്നാല് ഇവ താരങ്ങളുടെ ദേഹത്ത് പതിച്ചില്ല. അതേസമയം ലോകകപ്പിലുടനീളം നല്കിയ പിന്തുണയ്ക്ക് ടീം മാനേജര് ആരാധകരോട് നന്ദി പറഞ്ഞു. ലോകകപ്പ് പൂര്ത്തിയാക്കാതെ നേരത്തെ നാട്ടിലെത്തിയത് ദുഃഖിപ്പിക്കുന്നു. ജൂലൈക്ക് മുന്പ് നാട്ടില് തിരിച്ചെത്തുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല- മാനേജര് പ്രതികരിച്ചു. ജര്മനിയെ രണ്ട് ഗോളുകള്ക്ക് അട്ടിമറിച്ചാണ് ടീം റഷ്യയില് നിന്ന് മടങ്ങിയത്.
