ഗോളാഘോഷത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത് സുവാരസ് തന്നെ
മോസ്‌കോ: ലോകകപ്പില്‍ സൗദി അറേബ്യക്കെതിരെ വിജയഗോള്‍ നേടി നൂറാം അന്താരാഷ്ട്ര മത്സരം ആഘോഷമാക്കിയിരുന്നു ഉറുഗ്വെയ്ന്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസ്. 23-ാം മിനുറ്റില്‍ ഗോള്‍ നേടിയശേഷം സുവാരസ് നടത്തിയ ആഹ്ലാദപ്രകടനം ഏവരുടെയും ശ്രദ്ധയാകര്‍ച്ചിരുന്നു. ജഴ്സിക്കുള്ളില്‍ നിറച്ച പന്തിനെ ചുമ്പിച്ചാണ് സുവാരസ് 'സെഞ്ചുറിത്തിളക്കം' കൂട്ടിയത്.
എന്നാല്‍ ഇതിന് പിന്നിലെ കാരണം ആരാധകര്‍ക്ക് പിടികിട്ടിയിരുന്നില്ല. ഇപ്പോള്‍ തന്‍റെ വ്യത്യസ്തമായ ഈ ആഘോഷപ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഉറുഗ്വെ സ്‌ട്രൈക്കര്‍. ഗര്‍ഭിണിയായ ഭാര്യയ്ക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും വേണ്ടിയാണ് കുപ്പായത്തിനുള്ളില്‍ പന്ത് നിറച്ച് ചുമ്പിച്ചതെന്ന് സുവാരസ് ആരാധകര്‍ക്കായി ട്വിറ്ററില്‍ കുറിച്ചു.
