വലിയ ഈ ഫ്ലക്‌സ് എടുത്തുമാറ്റാന്‍ ഇരുപതോളം പേര്‍ വേണ്ടിവന്നു!
തിരുവനന്തപുരം: കേരളത്തോളം ഫുട്ബോള് ഭ്രമം തലയ്ക്കുപിടിച്ച വേറൊരു നാട് ഭൂഗോളത്തിലുണ്ടോ. ഫുട്ബോളിന്റെ ഹൃദയഭൂമിയായ ബ്രസീലില് പോലും ആരാധകര്ക്ക് ഇത്ര ആവേശമുണ്ടോ എന്ന് ചിലപ്പോള് തോന്നിയേക്കാം. അതിനാല് നാല് വര്ഷത്തിലൊരിക്കല് നടക്കുന്ന ഫുട്ബോള് മാമാങ്കം ആഘോഷമാക്കുകയാണ് കേരളത്തിലെ ആരാധകര്. ഇതിനിടയില് രസകരമായ ഒരു വെല്ലുവിളിയുമായി എത്തിയിരിക്കുന്നു ഒരു കൂട്ടം ബ്രസീലിയന് പ്രേമികള്.
ബ്രസീലിന്റെ മീറ്ററുകള് നീളമുള്ള വലിയ ഫ്ലക്സുമായാണ് ഇവരുടെ വരവ്. ഇരുപതോളം പേര് ചേര്ന്നാണ് ഈ ഫ്ലക്സ് എടുത്തുമാറ്റുന്നത്. ഫ്ലക്സിന്റെ വലിപ്പം എത്രത്തോളമുണ്ടെന്ന് അപ്പോള് തന്നെ ഊഹിക്കാം. ഇന്സ്റ്റാഗ്രാമിലൂടെയാണ് ഈ വലിയ ഫ്ലക്സിന്റെ ദൃശ്യം ഇവര് പുറത്തുവിട്ടത്. ഒപ്പം ഒരു കുഞ്ഞ് വെല്ലുവിളിയും. ഇതിനേക്കാള് വലിയ ഫ്ലക്സ് കണ്ടവരുണ്ടെങ്കില് വീഡിയോയുമായി വരാന് ഇവര് ആവശ്യപ്പെടുന്നു. ഒടുവില് ഇങ്ങനെയൊരു വാക്കും- 'മലയാളി ഡാ'.
