ഡി മരിയയുടെ മിന്നല്‍ പ്രഹരം കാണാം
മോസ്കോ: ലോകകപ്പില് പ്രീക്വാര്ട്ടറില് അര്ജന്റീനയുടെ മാലാഖയായി അവതരിക്കുകയായിരുന്നു എയ്ഞ്ചലോ ഡി മരിയ. ഫ്രാന്സിന് ലീഡുമായി ആദ്യ പകുതി അവസാനിക്കും എന്ന് തോന്നിയ സന്ദര്ഭത്തില് എവിടെനിന്നോ മാലോഖയായി മരിയ അവതരിച്ചു. തന്റെ കാലുകള് കൊണ്ട് വലയിലേക്ക് വളച്ചുവരച്ച വരയിലൂടെ ടീമിന്റെ തലവര മാറ്റി. ഗ്രീസ്മാന്റെ പെനാല്റ്റിയിലൂടെ 13-ാം മിനുറ്റില് മുന്നിലെത്തിയ ഫ്രാന്സിനെ നിശംബ്ദമാക്കിയ ഗോള്.
വിങ്ങറായ മരിയ മധ്യഭാഗത്ത് നിലയുറപ്പിച്ചത് അപ്പോള് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. ഇടതുവിങ്ങില് നിന്ന് കുതിച്ച ബനേഗ പന്ത് മരിയയുടെ കാലുകളിലേക്ക് തലോടി നല്കി. എന്നാല്, ബോക്സിന് പുറത്ത് 35വാര അകലെനിന്ന് ഒരു ബുള്ളറ്റ് തൊടുക്കാനായിരുന്നു മരിയയുടെ പദ്ധതി. ഗോള്കീപ്പര് ലോറിയന്റെ കൈകള്ക്ക് അവസരം നല്കാതെ മിന്നല്പ്പിണര് ഫ്രാന്സിന്റെ നെഞ്ചകം പിളര്ത്തി മാലാഖയുടെ ചിറകടിയായി വലയുടെ വലതുമൂലയെ സ്പര്ശിച്ചു.
