പോഗ്ബ നേടിയ ഗോള്‍ കാണാം
കസാന്: കൗശലവും ഫിനിഷിംഗും സംഗമിച്ച ഗോള്. ഓസ്ട്രേലിയക്കെതിരെ ഫ്രാന്സ് താരം പോള് പോഗ്ബ നേടിയ ഗോളിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഓസ്ട്രേലിയന് പ്രതിരോധക്കാരെ കാഴ്ച്ചക്കാരാക്കി ജിറൗഡ്- പോഗ്ബ സഖ്യം നടത്തിയ മുന്നേറ്റമാണ് ഫുട്ബോളിന്റെ അപാര സൗന്ദര്യം വരച്ചുകാട്ടി വലയില് വിരിഞ്ഞത്. ഫ്രാസിനെതിരെ 80-ാം മിനുറ്റിലായിരുന്നു പോഗ്ബയുടെ പ്രഹരം.
മൈതാനമധ്യത്തു നിന്ന് ലഭിച്ച പന്തുമായി കുതിച്ച പോഗ്ബ ബോക്സിന് പുറത്ത് കാത്തുനിന്നിരുന്ന ജിറൗഡിന് നല്കി. എന്നാല് ജിറൗഡ് കൗശലത്തോടെ ഓവര്ലാപ്പ് ചെയ്തെത്തിയ പോഗ്ബയ്ക്ക് പന്ത് മറിച്ചുനല്കി. പോഗ്ബയാവട്ടെ ഓസ്ട്രേലിയന് ഗോള്കീപ്പറെ കാഴ്ച്ചക്കാരനാക്കി പന്ത് ചിപ്പ് ചെയ്ത് വലയിലിട്ടു. ഫ്രാന്സിന് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് വിജയം സമ്മാനിച്ചത് ഈ ഗോളായിരുന്നു.
പോഗ്ബ നേടിയ ഗോള് കാണാം
