ഈ ഫ്രീകിക്കാണ് ഫുട്ബോള്‍ ലോകകപ്പിലെ പുതിയ ചര്‍ച്ച

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ഇതിനകം നിരവധി ഫ്രീകിക്കുകള്‍ പിറന്നുകഴിഞ്ഞു. ലോകകപ്പ് ചൂടുപിടിക്കുന്തോറും മികച്ച ഫ്രീകിക്കിനായുള്ള പോരാട്ടം മുറുകുകയാണ്. ഫ്രീകിക്കുകളുടെ പോരാട്ടത്തിലേക്ക് തങ്ങളുടെ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഫുട്ബോള്‍ മൈതാനത്തിന് പുറത്തുനിന്നുള്ളതാണ് ഈ ഫ്രീകിക്ക് എന്നതാണ് സവിശേഷത.

ഒരു ബനാന കിക്കിലൂടെ പ്ലാസ്റ്റിക് കുപ്പി കാറിലേക്ക് വളച്ചുപുളച്ച് കയറ്റുന്നത് ദൃശ്യം. നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കിനരികെ രണ്ട് പെണ്‍കുട്ടികള്‍ സംസാരിച്ച് നില്‍ക്കുന്നു. ഇതിനിടെ സമീപത്തുകൂടെ കടന്നുപോകുന്ന കാറില്‍ നിന്ന് ആരോ ഒരു കുപ്പി വലിച്ചെറിയുന്നു. എന്നാല്‍ പെണ്‍കുട്ടികളിലൊരാള്‍ ഫ്രീകിക്കിലൂടെ കുപ്പി ഡോര്‍വഴി കാറിലേക്ക് തിരിച്ചുവിടുന്നു. ഉറവിടം വ്യക്തമല്ലെങ്കിലും ഈ വീഡിയോയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ലോകകപ്പ് പ്രേമികള്‍.

Scroll to load tweet…