Asianet News MalayalamAsianet News Malayalam

കലാശക്കളി താരയുദ്ധമാകും; ആദ്യ ഇലവന്‍ അതിശക്തം

  • സൂപ്പര്‍താരനിരയെ ഇറക്കി ടീമുകള്‍ ഫൈനലിന്
fifa2018 world cup france vs croatia 1st xi
Author
First Published Jul 15, 2018, 7:14 PM IST

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന്‍റെ കലാശക്കളിക്ക് ആദ്യ ഇലവനില്‍ സൂപ്പര്‍താരനിരയെ ഇറക്കി ടീമുകള്‍. സെമിയില്‍ കളിച്ച ടീമിനെ തന്നെ ഫ്രാന്‍സും ക്രൊയേഷ്യയും നിലനിര്‍ത്തുകയായിരുന്നു. എംബാപ്പെ, ഗ്രീസ്‌മാന്‍, പോഗ്ബ, കാന്‍റേ, ജിറൂഡ്, മറ്റ്യൂഡി തുടങ്ങിയവരെല്ലാം ഫ്രാന്‍സിന്‍റെ ആദ്യ ഇലവനിലുണ്ട്. ഗോള്‍കീപ്പര്‍ ലോറിസ് തന്നെയാണ് ഫ്രാ‍ന്‍സിനെ നയിക്കുന്നത്.

അതേസമയം പരിക്ക് ആശങ്ക സൃഷ്ടിച്ചിരുന്ന ഇവാന്‍ പെരിസിച്ച് ക്രൊയേഷ്യക്കായി കളിക്കുന്നുണ്ട്. മോഡ്രിച്ച് നയിക്കുന്ന ടീമില്‍ റാക്കിറ്റിച്ച്, മാന്‍സുക്കിച്ച്, റെബിച്ച് എന്നീ സൂപ്പര്‍ താരങ്ങളുണ്ട്. ക്രൊയേഷ്യയുടെ വലകാക്കുന്നത് സുബാസിച്ചാണ്. ഫ്രാന്‍സ് രണ്ടാംലോക കിരീടം ലക്ഷ്യമിടുമ്പോള്‍ ക്രൊയേഷ്യ ചരിത്രത്തിലെ ആദ്യ ഫൈനലിനാണ് ലുഷ്നിക്കിയില്‍ ഇറങ്ങുന്നത്. 4-2-3-1 ശൈലിയിലാണ് ഇരു ടീമുകളും താരങ്ങളെ അണിനിരത്തുന്നത്.

ഫ്രാന്‍സ് ആദ്യ ഇലവന്‍
LLORIS (GK) (C), PAVARD, VARANE, UMTITI, POGBA, GRIEZMANN, GIROUD, MBAPPE, KANTE, MATUIDI, HERNANDEZ

ക്രൊയേഷ്യ ആദ്യ ഇലവന്‍
SUBAŠIĆ(GK), VRSALJKO, STRINIĆ, PERIŠIĆ, LOVREN, RAKITIĆ, MODRIĆ(C), BROZOVIĆ, MANDŽUKIC, REBIĆ, VIDA

 

Follow Us:
Download App:
  • android
  • ios