കേരളത്തിലെ ട്രോളന്മാർക്ക് ചാകര
മോസ്‌കോ: റഷ്യയിൽ ലോകകപ്പ് പൊടിപൊടിക്കുമ്പോൾ കേരളത്തിലെ ട്രോളന്മാർക്ക് ചാകരയാണ്. ലോകകപ്പ് മാമാങ്കത്തെ നിറഞ്ഞ കയ്യടിയോടെയാണ് ട്രോളന്മാർ വരവേറ്റത്. മെസ്സിയും നെയ്മറും റൊണാൾഡോയുമടക്കമുള്ളവരുടെ നേട്ടങ്ങളും വീഴ്ചകളും നമ്മുടെ ട്രോളന്മാർ ആഘോഷമാക്കുകയാണിപ്പോൾ.
അർജന്‍റീനയായിരുന്നു ട്രോളര്‍മാരുടെ പ്രധാന വേട്ടമൃഗം. റൊണാൾഡോയുടെ ശക്തിയെ മാത്രം ആശ്രയിച്ച പോർച്ചുഗലിനും നന്നായി കിട്ടി. എന്നാല്‍
ബ്രസീലിനും നെയ്മറിനും ട്രോളോട് ട്രോളായിരുന്നു. കിരീടം നിലനിർത്താൻ എത്തിയ ജർമ്മനിക്കും കിട്ടി കനത്തില്‍. ടൂർണമെന്‍റിലെ കുഞ്ഞൻ ടീമുകൾക്കും കിട്ടിയതോടെ ഇത് ട്രോളര്‍മാരുടെ ലോകകപ്പ് കൂടിയായി.






