ജുവനൈല്‍ ഹോമില്‍നിന്ന് അര്‍ദ്ധരാത്രി കുട്ടികള്‍ രക്ഷപ്പെട്ടു

ഹൈദരാബാദ്: ഹൈദരാബാദിലെ സൈദാബാദ് സ്റ്റേറ്റ് ജുവനൈല്‍ ഹോമില്‍നിന്ന് ഞായറാഴ്ച രാത്രി രക്ഷപ്പെട്ടത് 15 ആണ്‍കുട്ടികള്‍. 14 വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് രക്ഷപ്പെട്ടതെന്ന് സംഭവത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പറയുന്നു. അര്‍ദ്ധരാത്രിയോടെ പതിനാറ് കുട്ടികള്‍ ശുചിമുറിയില്‍ പ്രവേശിക്കുകയും വെന്‍റിലേറ്ററിന്‍റെ ഗ്രില്‍ മുറിച്ച് നീക്കുകയും ചെയ്താണ് രക്ഷപ്പെട്ടത്. 

Scroll to load tweet…

ക്ഷപ്പെടുന്നതിനിടയില്‍ ഒരാള്‍ പിടിക്കപ്പെട്ടതായി പൊലീസ് അറിയിച്ചു. ബാക്കി 15 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ജുവനൈല്‍ ഹോം സൂപ്രണ്ടിനെയും രണ്ട് ജീവനക്കാരെയും സസ്പെന്‍റ് ചെയ്തു. രക്ഷപ്പെട്ടവരില്‍ മൂന്ന് പേര്‍ നേരത്തേയും ജുവനൈല്‍ ഹോമില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. അതേസമയം കുട്ടികള്‍ രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.