Asianet News MalayalamAsianet News Malayalam

ദുബായില്‍നിന്ന് കേരളത്തിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ കൈയ്യാങ്കളി

fight between drunken passangers in air india flight
Author
First Published Jul 4, 2017, 10:19 PM IST

കൊച്ചി: ദുബായില്‍നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ കൈയ്യാങ്കളി. ദുബായില്‍നിന്ന് 1.35ന് പുറപ്പെട്ട എഐ 934 നമ്പര്‍ വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന രണ്ടു യാത്രക്കാര്‍ തമ്മിലുള്ള വാഗ്വാദമാണ് കൈയാങ്കളിയിലെത്തിയത്. ദുബായില്‍നിന്ന് പുറപ്പെട്ടതുമുതല്‍ ഈ രണ്ടു യാത്രക്കാരും തമ്മില്‍ അസഭ്യവര്‍ഷവും മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്‌തതായി വിമാനത്തിലെ യാത്രക്കാര്‍ asianetnews.tvയോട് പറഞ്ഞു. ഒടുവില്‍ ഇരുവരും തമ്മില്‍ കൈയ്യാങ്കളിയായി. ഇതിനിടെ മറ്റു യാത്രക്കാരും ഇവരെ കൈകാര്യം ചെയ്‌തു. ഒടുവില്‍ കൊച്ചിയില്‍ എത്താറായപ്പോഴാണ് ക്യാബിന്‍ക്രൂ ഇടപെട്ടത്. വിമാനം നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്‌തതോടെ ഇരുവരെയും കേബിള്‍ വയര്‍ ഉപയോഗിച്ച് കൈകള്‍ കൂട്ടിക്കെട്ടി പുറത്തേക്കു കൊണ്ടുപോയി. ഇതിനിടയില്‍ ഇതില്‍ അക്രമാസക്തനായ ഒരാള്‍, മറ്റൊരു യാത്രക്കാരന്റെ കൈയില്‍ കടിച്ചതായും യാത്രക്കാര്‍ പറയുന്നു. അതേസമയം സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ എയര്‍ഇന്ത്യ അധികൃതര്‍ തയ്യാറായിട്ടില്ല.

വിമാനത്തില്‍ രണ്ടു യാത്രക്കാര്‍ തമ്മിലുള്ള കൈയാങ്കളി ദൃശ്യങ്ങള്‍ ഇവിടെ കാണാം...

 

 

Follow Us:
Download App:
  • android
  • ios