കേരള സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം
തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. എസ്എഫ്ഐ, കെഎസ്.യു, എഐഎസ്എഫ് എന്നീ സംഘടനകള്‍ തമ്മിലാണ് പ്രധാന സീറ്റുകളിൽ മത്സരിക്കുന്നത്. എസ്എഫ്ഐക്കെതിരെ വോട്ടു രേഖപ്പെടുത്തിയ രണ്ട് സ്വതന്ത്ര കൗണ്‍സിലർമാർക്കാണ് മർദ്ദനമേറ്റത്. ആശിശ്, അനിൽ എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഇന്ന് വൈകുന്നേരത്തോടെ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവരും. നിലവിലുള്ള എസ്എഫ്ഐ കൗണ്‍സിലർമാരുടെ എണ്ണം പരിഗണിച്ചാൽ എസ്എഫ്ഐയുടെ ചെയര്‍മാൻ സ്ഥാനാർത്ഥിയായ ശാമിലി ശശികുമാറും, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രീജിത്തും വിജയിക്കാനാണ് സാധ്യത. അഞ്ചുമണിയോടെ ഫല പ്രഖ്യപമുണ്ടാകും.
