തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം സമാപനവേദിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് ആക്രമണം. ആക്രമണത്തില്‍ രണ്ടു പേർക്ക് കുത്തേറ്റു. കിളമാനൂരിൽ നിന്നെത്തിയ കോണ്‍ഗ്രസ് പ്രവർത്തകർകരായ അദേഷ്, നജീം എന്നിവർക്കാണ് കുത്തേറ്റത്. ഐ ഗ്രൂപ്പുകാരനായ കെഎസ്.യു സംസ്ഥാന സെക്രട്ടറി നബിലിന്‍റെ നേതൃത്വത്തില്‍ ആക്രമിച്ചുവെന്നാണ് ആരോപണം. സെക്രട്ടേറിയറ്റിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്. കുത്തേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാരുകളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായെന്ന് സമ്മേളനത്തില്‍ രാഹുൽ പറഞ്ഞു.
