ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ കാണാതായ ഫയലുകള്‍ കിട്ടി. 18 കെട്ടിടങ്ങളുടെ നിര്‍മ്മാണ അനുമതിക്കായി സമര്‍പ്പിച്ച രേഖകളാണ് കിട്ടിയത്. 34 കെട്ടിടങ്ങള്‍ക്ക് ആലപ്പുഴ നഗരസഭ അനുമതി നല്‍കിയിരുന്നു.

മന്ത്രിയുടെ അനധികൃത നിര്‍മ്മാണങ്ങളും കൈയ്യേറ്റവും വാര്‍ത്തയായതോടെ ആലപ്പുഴ നഗരസഭയില്‍ നിന്ന് ഫലയുകള്‍ കാണാതായിരുന്നു. വിവരാവകാശ നിയമപ്രകാരം ഏഷ്യാനെറ്റ് ന്യൂസ് രേഖകള്‍ ചോദിച്ചപ്പോഴാണ് ഇവ കാണാതായെന്ന വിവരം പുറത്തറിഞ്ഞത്. ഇത് വലിയ വിവാദമാവുകയും കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവരികയും ചെയ്തതോടെയാണ് കാണാതായ ഫയലുകള്‍ കണ്ടെത്തിയത്. തോമസ്ചാണ്ടിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കൂട്ടത്തോടെ കാണാതാവുന്നത് ഇന്നലെ രേഖകള്‍ സഹിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.