തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും സാമ്പത്തിക മുരടിപ്പാണെന്നും ധനകാര്യമന്ത്രി തോമസ് ഐസക്. ജനുവരി പകുതി മുതല്‍ ട്രഷറി നിയന്ത്രണം ഭാഗീകമായി പിന്‍വലിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
അന്നുമുതല്‍ 25 ലക്ഷത്തിന് മുകളിൽ പിൻവലിക്കാൻ മാത്രമെ നിയന്ത്രണം ഉണ്ടാകൂ. കേരളത്തിന് 6100 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ട്. കിഫ്ബി 1353 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടി അംഗീകാരം നൽകിയിട്ടുണ്ട്. ആകെ 18939 കോടിയുടെ പ്രവർത്തികൾക്ക് അംഗീകാരം നൽകിയെന്നും മന്തി വ്യക്തമാക്കി.
