വിദേശ പണമിടപാട് നിയമം പാലിക്കാതെ നടത്തിയ പണമിടപാടിനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിഴ ചുമത്തിയത്.
ദില്ലി: ബി.സി.സി.ഐക്ക് 121 കോടി രൂപ പിഴചുമത്തി. 2009ലെ ഐ.പി.എൽ മത്സരങ്ങളിൽ വിദേശ പണമിടപാട് നിയമം പാലിക്കാതെ നടത്തിയ പണമിടപാടിനാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിഴ ചുമത്തിയത്. ബി.സി.സി.ഐ മുൻ അധ്യക്ഷൻ എൻ. ശ്രീനിവാസ്, ലളിത് മോഡി എന്നിവരും പിഴ അടയ്ക്കണം. 2009ൽ സൗത്ത് ആഫ്രിക്കയിൽ വെച്ചായിരുന്നു ഐ.പി.എൽ നടന്നത്.
