ബര്‍ഗറില്‍ പ്ലാസ്റ്റിക് കണ്ടെത്തിയ സംഭവത്തില്‍ ഷിഫ്റ്റ് മാനേജര്‍ക്കെതിരെ എഫ്ഐആര്‍ കഴിഞ്ഞ ദിവസമാണ് പ്ലാസ്റ്റിക്ക് അടങ്ങിയ ബര്‍ഗര്‍ കഴിച്ച് യുവാവ് കുഴഞ്ഞുവീണത്
ദില്ലി: പ്ലാസ്റ്റിക് അടങ്ങിയ ബര്ഗര് കഴിച്ച് യുവാവ് കുഴഞ്ഞുവീണ സംഭവത്തില് റസ്റ്റോറന്റിലെ ഷിഫ്റ്റ് മാനേജര്ക്കെതിരെ എഫ്ഐആര്. കഴിഞ്ഞ ശനിയാഴ്ച രാകേഷ് കുമാര് എന്ന യുവാവാണ് പ്ലാസ്റ്റിക്ക് അടങ്ങിയ ബര്ഗര് കഴിച്ച് കുഴഞ്ഞുവീണത്. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷന് സമീപത്തുള്ള ബര്ഗര് കിങ് ഔട്ട്ലെറ്റില്നിന്ന് വെജ്ജി ചീസ് ബര്ഗര് കഴിച്ചതിനുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ബര്ഗറിലുണ്ടായിരുന്ന പ്ലാസ്റ്റിക് കഷ്ണം കുടുങ്ങി തൊണ്ടയിലും അന്നനാളത്തിലും വലിയ മുറിവുണ്ടായിയെന്നാണ് പരാതി. വേദന അനുഭവപ്പെട്ട് കുറച്ചുസമയത്തിനുശേഷം രാകേഷ് ബോധരഹിതനായി വീഴുകയായിരുന്നു. ഉടനെ ലേഡി ഹാര്ഡിങ് ആശുപത്രിയില് എത്തിച്ചു. പരിശോധനകള്ക്കുശേഷം രാകേഷിനെ വിട്ടയച്ചു. സംഭവത്തില് ബര്ഗര് കിങ്ങിലെ ഷിഫ്റ്റ് മാനേജരെ പോലീസ് അറസ്റ്റു ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില് വിട്ടയച്ചു.
