ബിജെപിയുടെ പരാതിയിൽ ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ കേസ്

ബംഗളൂരു: കർണാടകത്തിൽ നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലി അലങ്കോലമാക്കാൻ ആഹ്വാനം ചെയ്തെന്ന ബിജെപിയുടെ പരാതിയിൽ ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ കേസ്. ചിത്രദുർഗ പൊലീസാണ് ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തത്. രണ്ട് കോടി പേർക്ക് തൊഴിൽ എന്ന പ്രഖ്യാപനം എന്തായെന്ന് ചോദിച്ച് യുവാക്കൾ മോദിയുടെ റാലിയിൽ കസേരകൾ എടുത്തെറിയണമെന്നും അലങ്കോലപ്പെടുത്തണമെന്നും ജിഗ്നേഷ് ആഹ്വാനം ചെയ്തിരുന്നു. ഇതുചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നൽകിയിട്ടുണ്ട്.