വഡോദര: ഗുജറാത്തിലെ വഡോദരയിൽ പടക്കശാലയ്ക്ക് തീപിടിച്ച് 8 പേർ മരിച്ചു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.
വഡോദര ജില്ലയിലെ രുസ്‍തംപുര ഗ്രാമത്തിലായിരുന്നു അപകടം. വാഗോദിയ പ്രദേശത്തെ ഒരു കടയിലായിരുന്നു ആദ്യ പൊട്ടിത്തെറി. തുടര്‍ന്ന് മറ്റുകടകളിലേക്കും വീടുകളിലേക്കും തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫയര്‍ഫോഴ്‍സും പൊലീസും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 8 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.
