എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്

കൊച്ചി: അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് പേരുടെ നില ഗുരുതരമാണ്. കപ്പേള പെരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി സമീപത്തെ ക്ലബില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ആയിരുന്നു അപകടം.

മുല്ലേപ്പറമ്പൻ ഷാജുവിന്റെ മകൻ സൈമനാണ് (21) ആണ് മരിച്ചത്. പരിക്കേറ്റവരെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടക്കപ്പുരയിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായത്.