കൊച്ചി: എറണാകുളത്ത് ബാങ്കിന് തീപിടിച്ചു. കലൂരിലാണ് സംഭവം. ഇവിടുത്തെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 

വൈകിട്ട് ഏഴ് മണിയോടെ കൊച്ചി നഗരത്തില്‍ കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് സിന്‍ഡിക്കറ്റേ് ബാങ്ക് കെട്ടിടത്തിന് തീപിടിച്ചത്. ഉടന്‍ തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തീയണയക്കാന്‍ ശ്രമിച്ചു. തൊട്ടുപിറകേ മൂന്ന് അഗ്നി ശമന സേനാ യൂണിറ്റുകല്‍ എത്തി തീ പൂര്‍ണമായും അണച്ചു. മാനേജറുടെ ക്യാബിനും പരിസരത്തുമാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. ഇന്‍വേര്‍ട്ടറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം