കൊല്ലം: കൊല്ലം പുനലൂരിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ മൂന്ന് കടകൾ കത്തിനശിച്ചു. ദേശീയ പാതയിൽ പോസ്റ്റോഫീസ് ജംഗ്ഷനു സമീപം പുലർച്ചെ രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. ആർക്കും പരിക്കില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊല്ലം ചെങ്കോട്ട ദേശീയ പാതയിൽ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.