ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നാണ്എട്ട് മണിയോടെ തീ പടര്‍ന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെ അഗ്നിശമന വിഭാഗം മുന്നറിയിപ്പ് നല്‍കി. കറുത്ത പുകയാണ് ആദ്യം കെട്ടിടത്തില്‍നിന്ന് ഉയര്‍ന്നത്.  

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് 250 ഓളം രോഗികളെ ആശുപത്രിയില്‍നിന്ന് മാറ്റി. ഇന്ന രാവിലെയാണ് ആശുപത്രിയിലെ ഒരു ബ്ലോക്കില്‍ തീ പടര്‍ന്നത്. ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. പത്തോളം അഗ്നിശമന വാഹനങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. 

ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നാണ്എട്ട് മണിയോടെ തീ പടര്‍ന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെ അഗ്നിശമന വിഭാഗം മുന്നറിയിപ്പ് നല്‍കി. കറുത്ത പുകയാണ് ആദ്യം കെട്ടിടത്തില്‍നിന്ന് ഉയര്‍ന്നത്. പശ്ചിമ ബംഗാളിലെ ദുരന്ത നിവാരണ അതോറിറ്റി സ്ഥലത്തെത്തി. മെഡിക്കല്‍ കോളേജിന് സമീപത്ത് നിരവധി കെട്ടിടങ്ങളാണ് ഉള്ളത്.

തീ പടര്‍ന്നതോടെ ആള്‍ക്കൂട്ടം പരിഭ്രാന്തരായി, രോഗികളെ സ്ട്രക്ചറിലും മറ്റുമായി ആശുപത്രിയ്ക്ക് പുറത്തെത്തിച്ചു. ചിലരെ ആംബുലന്‍സില്‍ മറ്റ് ആശുപത്രികളിലേക്ക് എത്തിച്ചു. കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയില്‍ 2011 ഡിസംബറില്‍ ഉണ്ടായ തീപിടുത്തത്തില്‍ 92 പേരായിരുന്നു മരിച്ചത്.