കൊച്ചിയില്‍ ചരക്ക് കപ്പലിന് തീപിടിച്ചു.

കൊച്ചി: കൊച്ചിയില്‍ ചരക്ക് കപ്പലിന് തീപിടിച്ചു. കൊച്ചിയിൽ നിന്ന് 14.5 നോട്ടിക്കൽ മൈൽ മാറിയാണ് അപകടം. എം.വി നളിനിയെന്ന കപ്പലിനാണ് തീപിടിച്ചത്. സംഭവത്തില്‍ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവസ്ഥലത്തേയ്ക്ക് രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്ടറുകൾ നേവി അയച്ചു. അതേസമയം, കോസ്റ്റ് ഗാർഡും പ്രത്യേക സംഘത്തെ ഉൾക്കടലിലേക്ക് അയച്ചിട്ടുണ്ട്.