വൈകീട്ട് നാല് മണിയോടെ അന്ധേരിയിലെ മരോളിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നാലാം നിലയിലാണ് തീ പടര്‍ന്നത് 

മുംബൈ: മുംബൈയിലെ അന്ധേരിയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ആശുപത്രിയില്‍ നിന്ന് 100 ഓളം പേരെ ഒഴിപ്പിച്ചുവെന്നും ദുരന്തനിവാരണ സംഘം പറഞ്ഞു. 

വൈകീട്ട് നാല് മണിയോടെ അന്ധേരിയിലെ മരോളിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നാലാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പത്ത് അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കുന്നത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.