പൊലീസും ഫയര്‍ ഫോഴ്‌സും എത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇവിടെ പ്രദര്‍ശനം തുടങ്ങേണ്ടിയിരുന്നത്. ഇതിന് അല്‍പ സമയം മുന്‍പാണ് തീ പടര്‍ന്നത്, അല്‍പം കൂടി താമസിച്ചിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിച്ചേക്കാമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.