കൊല്ലം: കൊല്ലം ചിന്നക്കടയില്‍ വന്‍ അഗ്‌നിബാധ. മൂന്ന് കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗനം.
രാവിലെ അഞ്ച് മണിക്കാണ് പായിക്കട റോഡിലെ ഒരു ഹോട്ടലില്‍ തീയും പുകയും കണ്ടത്. പെട്ടെന്ന് തന്നെ തീ സമീപത്തെ കടകളിലേക്ക് വ്യാപിച്ചു. തുണിക്കടയും ഫര്‍ണ്ണിച്ചര്‍കടയും ഹോട്ടലും പര്‍ണ്ണമായും കത്തിനശിച്ചു. കൊല്ലത്തെ വിവിധ കേന്ദ്രങ്ങളിലില്‍ നിന്ന് 18 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ പായിക്കടയിലേക്ക് പാഞ്ഞു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും കിണഞ്ഞ് പരിശ്രമിച്ചതോടെ ഏഴരയോടുകൂടി തീ നിയന്ത്രണ വിധേയമാക്കി.
കൊല്ലം നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ഏറെയുള്ള സ്ഥലമാണ് പായിക്കട റോഡ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളും കടകളും ഇവിടെയുണ്ട്. റോഡ് ഇടുങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ആദ്യ സമങ്ങളില്‍ ദുഷ്‌കരമായിരുന്നു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമായി പറയുന്നതെങ്കിലും അട്ടിമറി സാധ്യത ഉള്‍പ്പടെ പരിശോധിക്കാന്‍ കൊല്ലം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
