ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ അഗ്നിബാധ. റയിസാന ഹില്‍സിലെ സൗത്ത് ബ്ലോക്കിലെ രണ്ടാം നിലയിലെ 242-മത്തെ നമ്പര്‍ മുറിയിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ 3.35ഓടെയാണ് അഗ്നിബാധയുണ്ടായതെന്ന് എന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
10 യൂണിറ്റ് അഗ്നിശമന വാഹനങ്ങള്‍ എത്തി 20 മിനിട്ടുകൊണ്ട് തീയണച്ചു. പരിക്കുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുറിക്കുള്ളിലെ കംപ്യൂട്ടറിന്‍റെ യുപിഎസില്‍ നിന്നുമാണ് തീപടര്‍ന്നതെന്ന് കരുതുന്നു. സെക്ഷന്‍ ഓഫീസറുടെ ഓഫീസ് ആണിത്.
