Asianet News MalayalamAsianet News Malayalam

വിമാനത്തിനുള്ളില്‍ പൊട്ടിത്തെറി , ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

fire breaks out in flight cabin
Author
First Published Feb 26, 2018, 5:00 PM IST

വിമാനത്തിനുള്ളിലെ ലഗേജ് ക്യാബിനില്‍ വച്ച ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പവ്വര്‍ ബാങ്ക് പൊട്ടിത്തെറിച്ച്, വിമാനത്തില്‍ അഗ്നിബാധ. ചൈനയിലെ ഷാങ്ഹായിലേയ്ക്ക് പുറപ്പെട്ട സൗത്തേണ്‍ എയര്‍ലൈന്‍ വിമാനമാണ് തലനാരിഴയ്ക്ക് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടത്. പുറപ്പെടുന്നതിനായി തയ്യാറെടുത്ത് യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനിടെയാണ് ലഗേജ് ക്യാബിനില്‍ നിന്ന് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. 

ഉടന്‍ തന്നെ വിമാനക്കമ്പനി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ തീയണച്ചതിനാല്‍ ഒഴിവായത് വന്‍ദുരന്തം. പവ്വര്‍ ബാങ്കിലെ ലിഥിയം ബാറ്ററിയില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായത്. ബാഗേജ് ക്യാബിനില്‍ തീ പിടിച്ചിരിക്കുന്ന ബാഗും തീയണയ്ക്കാനുള്ള യാത്രക്കാരുടേയും വിമാനക്കമ്പനിക്കാരുടേയും പ്രയത്നം യാത്രക്കാരില്‍ ഒരാള്‍ വീഡിയോ പിടിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

 

 

വിമാനത്തിലെ യാത്രക്കാരെ അടിയന്തരമായ പുറത്തിറക്കുകയും പൊട്ടിത്തെറിച്ച ബാഗുമായി എത്തിയ യാത്രക്കാരനെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു.  പിന്നീട് ഈ വിമാനത്തിലുണ്ടായിരുന്നവരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യ സ്ഥാനത്തേയ്ക്ക് കൊണ്ടു പോയി. 

Follow Us:
Download App:
  • android
  • ios