ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയിനിന്‍റെ എഞ്ചിനില്‍ തീപടര്‍ന്നു

തൃശ്ശൂര്‍: പൂങ്കുന്നം റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയിനിന്‍റെ എഞ്ചിനില്‍ തീപടര്‍ന്നു. പൂങ്കുന്നം റെയില്‍വെ സ്റ്റേഷനില്‍ വച്ച് പുക ഉയരുന്നത്. തുടര്‍ന്ന് ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. എഞ്ചിന്‍ പരിശോധിക്കാന്‍ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് മാറ്റി. എഞ്ചിന്‍ തകരാറാണ് തീ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകിയേക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.