ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. 

കോഴിക്കോട് മിഠായിതെരുവിൽ തീപിടുത്തം...മൊയ്തീൻ പള്ളി റോഡിന് സമീപമുള്ള തുണിക്കടക്കാണ് തീപിടിച്ചത്. കടയുടെ നവീകരണത്തിന്റെ ഭാഗമായുള്ള വെൽഡിങ് ജോലിക്കിടെ തീപ്പൊരി തെറിച്ചാണ് അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫയർഫോഴ്സിന്റെ മൂന്ന് യുണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കടക്കുള്ളിലെ അഗ്നിശമന സംവിധാനം ഉപയോഗിച്ച് കച്ചവടക്കാർ തീ പടരുന്നത് നിയന്ത്രിച്ചതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. മിഠായിതെരുവിന്റെ നവീകരണത്തിന്റെ ഭാഗമായി എല്ല കടകളിലും അഗ്നിശമന സംവിധാനം നിര്ബന്ധമാക്കിയിരുന്നു.