തേനിയിലെ കാട്ടുതീ: വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

First Published 13, Mar 2018, 1:19 PM IST
fire in theni forest inspector got suspension
Highlights
  • അനുമതിയില്ലാതെയാണ് ട്രെക്കിംഗ് സംഘം കൊളുക്കുമല വരെ എത്തിയത് . 

തേനി: കുരങ്ങണിയിൽ കാട്ടുതീയിൽ 11 പേർ മരിച്ച സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങി. കുരങ്ങണി റേഞ്ച് ഓഫീസറെ സസ്പെൻഡ് ചെയ്തു. പരിക്കേറ്റ 6 പേരുടെ നിലഗുരുതരമാണ്. മലയാളിയായ മീനു ജോ‍ർജ് അപകടനിലതരണം ചെയ്തതായി മധുര അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു.

കുരങ്ങിണി മലനിരകളിലേക്ക് ഈറോഡ് ചെന്നൈ എന്നിവിടങ്ങളിൽ നിന്നും ട്രക്കിംഗിനായി വരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ മധുരൈയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലും മെഡിക്കൽകോളേജിലുമായി ഇപ്പോഴും ചികിത്സയിലാണ്. സംഘത്തിലുണ്ടായിരുന്ന പാലാ സ്വദേശി മീനുജോർജിന് 21 ശതമാനം പൊള്ളലേറ്റുവെന്നാണ് മധുരൈ അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചത്. ഇവർ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ബന്ധുക്കളുമായി സംസാരിച്ചുവെന്നും ഡോക്ടർമാർ അറിയിച്ചു. 

തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഷം നാല് പ്രധാനകാര്യങ്ങളാണ് പരിശോധിക്കുന്നത്.

1.വനംവകുപ്പ് ഉദ്യോഗസ്ഥർ വിലക്കേർപ്പെടുത്തിയിരുന്ന കൊളുക്കുമല കുരങ്ങിണി പ്രദേശത്ത് ഈ സംഘം എങ്ങനെ കടന്നു. 
2.വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് എന്താണ്. 
3. മൂന്ന് ദിവസമായി കാട്ടുതീയുടെ സാന്നിധ്യം ഉണ്ടായിട്ട് എന്ത് കൊണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തിയില്ല. 
4.അനധികൃതട്രക്കിംഗ് ക്ലബുകളുടെ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നതാര്. 

അന്വേഷണം എത്രയും വേഗം പൂ‍ർത്തിയാക്കി നടപടി സ്വീകരിക്കാനാണ് നിർദ്ദേശം നൽകിരിക്കുന്നത്
 

loader