തിരുവനന്തപുരം: ആക്കുളത്ത് തീപ്പിടുത്തം. നിശ് സ്കൂളിന് സമീപത്തെ 56 ഏക്കറിലാണ് തീപ്പടര്‍ന്നത്. മതില്‍കെട്ടിയടച്ച ഭൂമി ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ആക്കുളം നിശ് സ്കൂളിനും ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിനും മധ്യഭാഗത്തുള്ള 56 ഏക്കറിലാണ് തീപ്പിടിച്ചത്.കൺവെന്‍ഷന്‍ സെനററിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാട് പിടിച്ചുനശിക്കാന്‍ തുടങ്ങിയിട്ട് നാളേറേയായി. രണ്ട് വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് തീപ്പിടുത്തമുണ്ടായതായി നാട്ടുകാര്‍ പറയുന്നു

ചാക്കയില്‍ നിന്നും കഴക്കൂട്ടത്ത് നിന്നുമായി 3 അഗ്നി ശമന യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. രണ്ട് സ്കൂളുകളം ഫ്ലാറ്റുകളും സമീപത്ത് ഉണ്ടെങ്കിലും മതില്‍കെട്ടിയടച്ച ഭൂമി ആയതിനാല്‍ തീ ജനവാസകേന്ദ്രങ്ങളിലേക്ക് പടര്‍ന്നില്ല. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.