മുംബൈ: മുംബൈ സേനാപതി മാര്‍ഗിലെ കമല മില്ലിനകത്തുണ്ടായ തീപിടുത്തത്തിൽ 15 പേര്‍ മരിച്ചു. ഇതിൽ 12 പേര്‍ സ്‌ത്രീകളാണ്. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരാണ്. നിരവധി ഓഫീസുകളും ഹോട്ടലുകളും ഫ്ലാറ്റുകളുമൊക്കെയുള്ള നാൽപ്പതോളം ഏക്കര്‍ കോമ്പൗണ്ടിലാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ തീപിടുത്തമുണ്ടായത്. മോജോ ബ്രിസ്റ്റോ എന്ന റെസ്റ്റോറന്റിൽനിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂര്‍കൊണ്ടാണ് ഈ ഹോട്ടലിന് സമീപത്തെ കെട്ടികങ്ങളെല്ലാം അഗ്നിക്കിരയായത്. നിരവധി വാര്‍ത്താ ചാനലുകളും മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ ഭാഗത്താണ്. തീപിടുത്തത്തെത്തുടര്‍ന്ന് ചില ചാനലുകളുടെ പ്രവര്‍ത്തനം തന്നെ സ്‌തംഭിച്ചു.