ദുബായ്: യു എ ഇയിലെ ഫുജൈറക്കടുത്ത് കല്‍ബയില്‍ ഫര്‍ണീച്ചര്‍ ഗോഡൗണിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം ജില്ലക്കാരാണ് മരിച്ച മൂന്ന് പേരും.
ഫുജൈറ കല്‍ബ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള അല്‍ വഹ്ദ ഫര്‍ണീച്ചര്‍ ഗോഡൗണിനാണ് തീപിടിച്ചത്. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍ (40), തലക്കടത്തൂര്‍ ഷിഹാബ് (24), കുറുകത്താണി സ്വദേശി ഹുസൈന്‍ (55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തിരുനാവായ സ്വദേശി അബ്ദുല്‍ മജീദിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫര്‍ണീച്ചര്‍ ഗോഗൗണ്‍. അവധി ദിനമായതിനാല്‍ എല്ലാവരും ഉറങ്ങുന്ന സമയത്താണ് തീപിടുത്തമുണ്ടായത്. ഗോഗൗണിനോട് ചേര്‍ന്ന് തന്നെയായരുന്നു തൊഴിലാളികള്‍ക്കുള്ള താമസവും ഒരുക്കിയിരുന്നത്. മുറിയില്‍ ഉണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്. തീപിടുത്ത കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ കല്‍ബ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
