ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ നെല്ലൂരിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിലും പൊട്ടിത്തെറിയിലും രണ്ട് പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമായതില്‍ മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.