ലോസ് ആഞ്ചലസിന്‍റെ പടിഞ്ഞാറൻ മേഖലയായ മാലിബുവിലും സാക്രമെന്‍റോ മേഖലയിലുമായാണ് കാട്ടുതീ പടരുന്നത്. 

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോർണിയയിൽ പടരുന്ന വൻകാട്ടു തീയിൽ മരണം അഞ്ചായി. ലോസ് ആഞ്ചലസിന്‍റെ പടിഞ്ഞാറൻ മേഖലയായ മാലിബുവിലും സാക്രമെന്‍റോ മേഖലയിലുമായാണ് കാട്ടുതീ പടരുന്നത്. ശക്തമായ കാറ്റും പ്രദേശത്തുള്ളതിനാൽ സർക്കാർ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 150000 പേരെ മാറ്റി പാർപ്പിച്ചു.