തിരുവനന്തപുരം: ബ്ലൂ വെയില്‍ ഗെയിമിന്‍റെ സംസ്ഥാനത്തെ ആദ്യ ഇര തിരുവനന്തപുരത്ത്. തിരുവനന്തപുരം സ്വദേശി മനോജാണ് ആത്മഹത്യ ചെയ്തത്. രാജ്യത്ത് ബ്ലൂ വെയില്‍ ഗെയിം നിരോധിച്ചതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നത്. ഇക്കഴിഞ്ഞ ജൂലൈ 26നാണ് മനോജ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഒമ്പത് മാസം മുമ്പ് മകന്‍ ബ്ലൂ വെയില്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നതായും കളിച്ചിരുന്നതായും മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു.
ഒറ്റയ്ക്ക് യാത്രചെയ്യാത്ത മനോജ് വീട്ടുകാരറിയാതെ കടന്‍ കാണാന്‍ കോട്ടയത്ത് പോയിരുന്നു. നീന്തലറിയാത്ത കുട്ടി എന്ന ടാസ്കിന്‍റെ ഭാഗമായി പുഴയിലെ ചുഴിയിലും ചാടി. മനോജ് കയ്യില്‍ കോമ്പസു കൊണ്ട് മുറിവേല്പിച്ചതായും രാത്രി സെമിത്തേരിയില്‍ പോയെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തി. ഗെയിം കളിക്കാന്‍ തുടങ്ങിയ ശേഷം മനോജിന്‍റെ സ്വഭാവത്തില്‍ വ്യക്തമായ മാറ്റം കണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു. മരിക്കുന്നതിന് മുമ്പ് ബ്ലൂ വെയില്‍ ഗെയിം ഡിലീറ്റ് ചെയ്ത ഫോണ്‍ പൊലിസ് പരിശോധിച്ച് വരികയാണ്.
