ഇരുവരും ഗോളെന്നുറച്ച ഒന്നോ രണ്ടോ അവസരങ്ങള്‍ മത്സരത്തില്‍ നഷ്ടപ്പെടുത്തിയതോടെ ആദ്യപകുതി ഗോള്‍ രഹിതമായി അവസാനിച്ചു.
മോസ്കോ: റഷ്യന് ലോകകപ്പിന്റെ ആദ്യ സെമിയില് ഫ്രാന്സും ബെല്ജിയവും ഒപ്പത്തിനൊപ്പം. ഇരുവരും ഗോളെന്നുറച്ച ഒന്നോ രണ്ടോ അവസരങ്ങള് മത്സരത്തില് നഷ്ടപ്പെടുത്തിയതോടെ ആദ്യപകുതി ഗോള് രഹിതമായി അവസാനിച്ചു. ബെല്ജിയത്തിന്റെ ആക്രമണത്തോടെ മത്സരം തുടങ്ങിയെങ്കിലും ഫ്രാന്സ് പതിയെ താളം കണ്ടെത്തി.
മത്സരത്തിന്റെ തുടക്കം മുതല് ബെല്ജിയത്തിന്റെ ആക്രമണമായിരുന്നു. ആദ്യ 12 മിനിറ്റുകളില് ഫ്രഞ്ച് താരങ്ങള് പന്തു കിട്ടാതെ വലഞ്ഞു. ബെല്ജിയത്തിന്റെ വേഗതയേറിയ ഗെയിമിന് മുന്നില് ഫ്രാന്സിന് ഉത്തരമുണ്ടായിരുന്നില്ല. വിന്സെന്റ് കൊമ്പനിയും വെര്ട്ടോഘനും വേഗക്കാരന് എംബാപ്പയ്ക്ക് അവസരമൊന്നും കൊടുക്കാതിരുന്നതോടെ ഫ്രാന് താളം കണ്ടെത്താന് വൈകി.
മറുവശത്ത് ബെല്ജിയം വിങ്ങിലൂടെ മുന്നേറ്റം നടത്തിക്കൊണ്ടേയിരുന്നു. എന്നാല് 13ാം മിനിറ്റില് ഫ്രാന്സിന് ആദ്യ അവസരം ലഭിച്ചു. പോഗ്ബ ചിപ്പ് ചെയ്തുക്കൊടുത്ത പന്തിലേക്ക് എംബാപ്പെ ഓടിയടുത്തെങ്കിലും കാലില് തൊടും മുന്പ് ബെല്ജിയന് ഗോള് കീപ്പര് കോത്വാ പന്ത് പിടിച്ചെടുത്തു.
ഇതിനിടെ ഈഡന് ഹസാര്ഡിന്റെ ഷോട്ട് പോസ്റ്റിന് മുന്നിലൂടെ ബുള്ളറ്റ് വേഗത്തില് പാഞ്ഞു. എന്നാല് പതിയെ ഫ്രാന്സ് താളം കണ്ടെത്തി. 17ാം മിനിറ്റില് മറ്റിയുദി 20 വാരെ അകലെ നിന്ന് ഷോട്ട് ഗോള് കീപ്പര് കൈപ്പിടിയിലൊതുക്കി. 19ാം മിനിറ്റില് ഹസാര്ഡിന്റെ തകര്പ്പന് ഷോട്ട് വരാനെയുടെ തലയില് തട്ടി ബാറിന് മുകളിലൂടെ പുറത്തേക്ക്. ഇതിനിടെ പവാര്ഡിന്റെ ഗോളെന്നുറച്ച ഷോട്ട് കോത്വായുടെ കാലില് തട്ടി പുറത്തേക്ക്.
