റഷ്യന്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പന്ത് ഇഗ്നാഷെവിച്ചിന്റെ കാലില്‍ തട്ടി വലയില്‍.

മോസ്‌കോ: സ്‌പെയ്ന്‍- റഷ്യ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ പകുതി സമനിലയില്‍ അവസാനിച്ചു. 45 മിനിറ്റ് പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിട്ടുണ്ട്. 

11ാം മിനിറ്റില്‍ റഷ്യന്‍ താരം സെര്‍ജി ഇഗ്നാഷെവിച്ചിന്റെ സെല്‍ഫ് ഗോളില്‍ സ്‌പെയ്ന്‍ മുന്നിലേത്തി. റഷ്യന്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പന്ത് ഇഗ്നാഷെവിച്ചിന്റെ കാലില്‍ തട്ടി വലയില്‍. എന്നാല്‍ 41ാം മിനിറ്റില്‍ ആതിഥേയര്‍ തിരിച്ചടിച്ചു. പിക്വെ പന്ത് കൈക്കൊണ്ട് തട്ടിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ആര്‍ട്ടം സ്യൂബയുടെ കിക്ക് ഡി ഹിയയെ മറികടന്ന് വലയിലേക്ക്. 

നേരത്തെ ആന്ദ്രേ ഇനിയേസ്റ്റയ്ക്ക് പകരം മാര്‍കോ അസെന്‍സിയോയെ ഉള്‍പ്പെടുത്തിയാണ് സ്‌പെയ്ന്‍ ഇറങ്ങിയിരുന്നത്.

Scroll to load tweet…
Scroll to load tweet…