കർണാടകത്തിൽ മന്ത്രിസഭാ വിപുലീകരണം ഇന്ന് ഉച്ചക്ക് 2. 12ന് രാജ്ഭവനിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും

ബംഗലൂരു: കർണാടകത്തിൽ മന്ത്രിസഭാ വിപുലീകരണം ഇന്ന്. ഉച്ചക്ക് 2. 12ന് രാജ്ഭവനിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിൽ നിന്ന് 18ഉം ജെഡിഎസിൽ നിന്ന് ഒൻപതും പേർ സത്യപ്രതിജ്ഞ ചെയ്‌തേക്കും. മന്ത്രിമാരുടെ പട്ടിക ഇരുപാർട്ടികളും ഇതുവരെ ഗവർണർക്ക് കൈമാറിയിട്ടില്ല. ജെഡിഎസിലാണ് തർക്കം രൂക്ഷം. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾക്ക് അതൃപ്തിയുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഊർജം, പൊതുമരാമത്ത് വകുപ്പുകൾ വേണമെന്ന എച്ച് ഡി രേവണ്ണയുടെ നിലപാടും കുമാരസ്വാമിക്ക് തലവേദനയാണ്. തർക്കങ്ങൾ പരിഹരിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി. മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ് കോൺഗ്രസ്‌.