കേരളത്തിലെ ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ വിവാഹം ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളായി സൂര്യയും ഇഷാനും
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ട്രാന്സ്ജെന്ഡര് ദമ്പതികളായി തിരുവനന്തപുരം സ്വദേശികളായ സൂര്യയും ഇഷാന് കെ.ഷാനും. കുടുംബങ്ങളുടെ പൂര്ണ്ണ സമ്മതത്തോടെ നടത്തിയ വിവാഹം 'ട്രാൻസ് കൂട്ടായിമയിലെ അംഗങ്ങൾ ആഘോഷമാക്കി. തിരുവനന്തപുരം മന്നം മെമ്മോറിയൽ ഹാളിൽ സ്പെഷ്യല് മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം.
ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന് തീരുമാനിച്ച സൂര്യ. സ്ത്രീയല്ല, പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാന് കെ. ഷാന്. വെല്ലുവിളികള് നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവര്. ഏറെ നാളത്തെ സൗഹൃദം പ്രണയമായി.ഇനിയങ്ങോട്ട് ഒന്നിച്ചുനടക്കാന് തീരുമാനിച്ചു. പ്രണയം പൂവണിയുമ്പോള് എല്ലാം നിയമപരമായി തന്നെ വേണമെന്നത് ഇഷാന്റെ ആഗ്രഹമായിരുന്നു. വിവാഹം നാടും നാട്ടാരും അറിഞ്ഞു തന്നെ വേണമെന്നത് ഇഷാന്റെ ആഗ്രഹം. സൂര്യയും സമ്മതം മൂളി പിന്നാലെ കുടുംബാംഗങ്ങളും ഒത്തു ചേർന്നു.
വിവാഹത്തിന് ആശംസകളുമായി ഭാഗ്യലക്ഷ്മിയും ടിഎൻഎൻ സീമയുമടക്കം വലിയ സുഹൃത്ത് വലയം തന്നെയുണ്ടായിരുന്നു. സംസ്ഥാന ട്രാന്സ്ജെന്ഡര് ബോര്ഡ് അംഗമാണ് സൂര്യ, ഇഷാന് ആകട്ടെ ജില്ലാ ഭാരവാഹിയും. ട്രാൻസ് പുരുഷൻ, ട്രാൻസ് സ്ത്രീ എന്നീ തിരിച്ചറിയൽ രേഖ സമർപ്പിച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ആണ് വിവാഹം രജിസ്റ്റർ ചെയ്തത്. നിയമപരമായ വിവാഹം ഒരുമിക്കാന് കൊതിക്കുന്ന ട്രാന്സ്ജെന്ഡര് സുഹൃത്തുക്കള്ക്ക് പ്രചോദനമാകട്ടെയെന്നാണ് വരന്റെയും വധുവിന്റെയും ആശംസ.
