കളരി,യോഗ,കരാട്ടേ,നീന്തല്‍,ഡ്രൈവിംഗ്,വനത്തിലെ പരിശീലനം,വെടിവെയ്പ് എന്നിവയിലെല്ലാം ഇവർ പ്രാവീണ്യം നേടിയിട്ടുണ്ട്.

തൃശ്ശൂർ: സംസ്ഥാനത്തെ ആദ്യത്തെ വനിതാ പൊലീസ് ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡ് തൃശൂർ പൊലീസ് അക്കാദമിയില് നടന്നു. 578 പേരടങ്ങുന്ന സംഘത്തിന്റെ സല്യൂട്ട് മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാന പൊലീസില്‍ വനിതകളുടെ പങ്കാളിത്തം കൂട്ടാന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെൻറ് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസിലേക്ക് കൂടുതൽ സ്ത്രീകൾ വരേണ്ടത് അനിവാര്യമാണെന്നും വനിതാ കമാൻഡോകളെ കൂടുതൽ പരിശീലനത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 9 മാസത്തെ കഠിനപരിശീലനത്തിനൊടുവിലാണ് കേരള പൊലീസിന്റെ ആദ്യ വനിതാ ബറ്റാലിയൻ പുറത്തിറങ്ങുന്നത്. 

കളരി,യോഗ,കരാട്ടേ,നീന്തല്‍,ഡ്രൈവിംഗ്,വനത്തിലെ പരിശീലനം,വെടിവെയ്പ് എന്നിവയിലെല്ലാം ഇവർ പ്രാവീണ്യം നേടിയിട്ടുണ്ട്. മാവോയിസ്റ്റ്-തീവ്രവാദി സംഘങ്ങളില്‍ സ്ത്രീകളുടെ സാനിധ്യം കൂടുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുത്ത 44 പേര്‍ക്ക് പ്രത്യേക കമ്മാൻഡോ പരിശീലനവും നല്‍കിയിട്ടുണ്ട്.