ചൂട് കനത്തതും, അന്തരീക്ഷ ഊഷ്മാവ് കൂടിയതും മൂലം മല്‍സ്യ ലഭ്യത കുറഞ്ഞത് തലസ്ഥാന നഗരിയിലെ മത്ര ഫിഷ് മാര്‍ക്കറ്റിലേക്കുള്ള മീന്‍ വരവിനെ കാര്യമായി ബാധിച്ചു. നെയ്മീന്‍, ടൂണ, ഷേരി, ഹമൂര്‍ തുടങ്ങി മലയാളികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ഇഷ്‌ടമുള്ള മീനുകളാണ് കിട്ടാതായത്. ഇതോടെ വില മൂന്നിരട്ടിയോളം വര്‍ധിച്ചു. അയല, മത്തി കിളിമീന്‍ എന്നീ സാധാരണ മീനുകള്‍ക്കും വിലകൂടിയിട്ടുണ്ട്. 

രാജ്യത്തിന്റെ സമുദ്രാര്‍ത്തിക്കുള്ളില്‍ മല്‍സ്യ സമ്പത്ത് ധാരാളം ഉള്ളതിനാല്‍ മറ്റു രാജ്യങ്ങളിലേക്ക് ഒമാനില്‍ നിന്നും വലിയ തോതില്‍ മത്സ്യം കയറ്റുമതി ചെയ്യാറുണ്ട്. ഇന്ത്യയില്‍ കേരളം, മംഗലാപുരം, ഗുജറാത്ത് എന്നിവടങ്ങളിലേക്കാണ് ഏറിയ പങ്കും ഒമാന്‍ മത്സ്യങ്ങള്‍ കയറ്റി അയക്കാറുള്ളത്. കയറ്റുമതിയെയും കാലാവസ്ഥാമാറ്റം കാര്യമായി ബാധിച്ചിട്ടുണ്ട്.