കൊല്ലത്ത് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞതിനെ തുടർന്ന് ഒരു മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു.
കൊല്ലം: ശക്തമായ മഴ തുടരുന്നതിന് പിന്നാലെ സംസ്ഥാനത്ത് കടൽ ക്ഷോഭവും രൂക്ഷമാക്കുന്നു. കൊല്ലത്ത് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞതിനെ തുടർന്ന് ഒരു മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു.
മരുത്തടി സ്വദേശിയായ സെബാസ്റ്റ്യനാണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയി മടങ്ങുമ്പോൾ ആയിരുന്നു അപകടം. അപകടത്തിൽപ്പെട്ടവരെ മറ്റു വള്ളങ്ങളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും സെബാസ്റ്റ്യൻ മരണപ്പെടുകയായിരുന്നു. സെബാസ്റ്റ്യനൊപ്പം ബോട്ടിലുണ്ടായിരുന്ന മൂന്ന് പേർ ഇപ്പോൾ ആശുപത്രിയിലാണ്.
