തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ തികഞ്ഞ അനാസ്ഥയുണ്ടായതായി ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസൈപാക്യം. ഓഖിയെ തുടര്‍ന്ന് കാണാതായ ആളുകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീന്‍ അതിരൂപതയുടെ ആഹ്വാനപ്രകാരമാണ് മാര്‍ച്ച്. അടിയന്തരമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്രയും ജീവഹാനിയുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
