മീൻ പിടിക്കാനെത്തിയ വലക്കാരാണ് മൃതദേഹം കണ്ടത്

ആലപ്പുഴ:വലയില്‍ മീന്‍കുടുങ്ങിയിട്ടുണ്ടോയെന്ന് നോക്കുവാന്‍ പോയ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ച നിലയില്‍. ചെങ്ങന്നൂര്‍ പാണ്ടനാട് നാക്കട കണ്ണങ്കര കിഴക്കേതില്‍ വീട്ടില്‍ പരേതനായ രാമചന്ദ്രന്‍റെ മകന്‍ സുരേഷ് കുമാറാണ് മരിച്ചത്. പമ്പ നദിയില്‍ വടക്കേകര കടവിന് സമീപം രാവിലെ എട്ടുമണിയോടെയാണ് രാമചന്ദ്രനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്.

തലേദിവസം ഇട്ട വലിയില്‍ മീന്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് നോക്കുന്നതിനായി അടിച്ചിക്കാവ് ക്ഷേത്രത്തിന് സമീപമുള്ള കടവില്‍ നിന്ന് മറുകരയിലേക്ക് നീന്തിയപ്പോള്‍ അപകടം സംഭവിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തുടര്‍നടപടികള്‍ക്കായി ചെങ്ങന്നൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി.