സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് അഞ്ചുപേര്‍ കൂടി മരിച്ചു. മരിച്ച ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് നാല് പേര്‍ക്ക് എലിപ്പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതോടെ 115 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 141 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടി.
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് അഞ്ചുപേര്‍ കൂടി മരിച്ചു. മരിച്ച ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് നാല് പേര്‍ക്ക് എലിപ്പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതോടെ 115 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.141 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടി.
കോഴിക്കോട് ജില്ലയിൽ മാത്രം ഇന്ന് 14 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി രോഗ ലക്ഷണങ്ങളോടെ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ കോഴിക്കോട് ജില്ലയിൽ 118 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 239 പേരാണ് രോഗലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ തേടിയത്.
