എലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കിഷന്‍ ചന്ദ് അടക്കം നാലു പേരാണ് കാറിലുണ്ടായിരുന്നത്. നാലു പേര്‍ക്കും പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. അതേ സമയം അപകടത്തെ തുടര്‍ന്ന് സ്‌പിരിറ്റ് ലോറിയുടെ രണ്ട് വാല്‍വുകള്‍ ചോര്‍ന്നതിനാല്‍ ആശങ്കയിലാണ് പോലീസും ഫയര്‍ഫോഴ്‌സ്, എക്‌സൈസ് അധികൃതരും. അപകടം നടന്ന് മണിക്കൂറികള്‍ പിന്നിടുമ്പോഴും ചോര്‍ച്ചയടക്കാനോ, സ്‌പിരിറ്റ് മറ്റൊരു വാഹനത്തിലേക്ക് മാറ്റാനോ കഴിയാത്തതിനാല്‍ അപകട സാധ്യത കൂടുകയാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
അതീവ ശ്രദ്ധയോടെ വേണം സ്‌പിരിറ്റ് മാറ്റി നിറയ്ക്കാനെന്നതിനാല്‍ കമ്പനി, പകരം സംവിധാനമെത്തിക്കുന്നത് കാത്തിരിക്കുകയാണ് അധികൃതര്‍. എന്നാല്‍ വാഹനത്തിന്‍റെ കേടുപാടുകള്‍ പരിഹരിച്ച് പുതുക്കാടേക്ക് കൊണ്ടുപോകാനാണ് കമ്പനി ശ്രമിക്കുന്നതെന്നും, സിപിരിറ്റ് ചോരുന്നതിലെ അപകടാവസ്ഥയെ ഗൗരവത്തിലെടുക്കുന്നില്ലെന്നുമാണ് എക്‌സൈസ് അധികൃതരുടെ പരാതി. സ്‌പിരിറ്റ് ലോറിയുടെ ഡീസല്‍ ടാങ്കിലായിരുന്നു കാറിടിച്ചിരുന്നതെങ്കില്‍ വലിയ അപകടമായി ഇതു മാറിയേനെയെന്ന് ഡ്രൈവര്‍ ചന്ദ്രശേഖര്‍ പറഞ്ഞു.
