ക്വിന്റാന റൂ നഗരത്തില്‍ സംഗീതോത്സവത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്. സംഗീതോത്സവം നടന്ന ബ്ലൂ പാരറ്റ് ക്ലബിയെത്തിയ അക്രമി തുടരെ വെടിവക്കുകയായിരുന്നു. വിദേശികളടെക്കം നിരവധി പേര്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കാനായി ക്ലബിലെത്തിയിരുന്നു. മരിച്ചവരില്‍ രണ്ട് പേര്‍ കാനഡ സ്വദേശികളാണ്. കൊളംബിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും കൊല്ലപ്പെട്ടു. വെടിവെയ്പിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഒരു സ്‌ത്രീ മരിച്ചത്. മരിച്ചതില്‍ മൂന്ന് പേര്‍ സുരക്ഷ ഉദ്യോഗസ്ഥരാണെന്നും റിപ്പോര്‍ട്ടുണ്ട്. 15 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ആരാണ് വെടിവച്ചതെന്നോ അക്രമത്തിന് കാരണം എന്നതാണെന്നോ വിവരം കിട്ടിയിട്ടില്ല. അക്രമിയെ കണ്ടെത്താനുള്ള തെരച്ചില്‍ ഇപ്പോഴു തുടരുകയാണ്.