മലദ്വാരത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിയിറക്കി ക്രൂര പീഡനത്തിരയാക്കിയെന്ന് പൊലീസ് ഗാസിയാബാദ് ജില്ലയില്‍ മോദിനഗറിലാണ് സംഭവം

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പതിനേഴ് വയസുകാരനെ ക്രൂര പീഡനത്തിനിരയാക്കി. അഞ്ച് പേര്‍ ചേര്‍ന്ന് കുട്ടിയെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കുകയും മലദ്വാരത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു. വ്യഴാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ മോദിനഗറിലാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബൈക്ക് നന്നാക്കാനായി വര്‍ക് ഷോപ്പിലേല്‍പ്പിച്ച് മടങ്ങവെയാണ് ആക്രമണം നടന്നത്. അഞ്ച് പേര്‍ ചേര്‍ന്ന് കുട്ടിയ ഒരു കടയിലേക്ക് വലിച്ച് കൊണ്ടുപോയി ക്രൂരപീഡനത്തിരയാക്കുകയായിരുന്നു. കടയില്‍ വച്ച് ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി. അതിക്രമത്തില്‍ർ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ മര്‍ദ്ദിച്ച് മലദ്വാരത്തില്‍ ഇരുമ്പ് കമ്പി കുത്തിയിറക്കിയതായി പൊലീസ് പറഞ്ഞു.

മണിക്കൂറുകളോളം കുട്ടിയെ പീഡിപ്പിച്ച അക്രമികള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തി. കുട്ടിയുടെ കൈവശമുണ്ടായിരുന്ന 1,600 രൂപ തട്ടിയെടുത്തെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്താനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.